കൊച്ചി: ചെറിയ കടവന്ത്ര പൗരസമിതി മട്ടാഞ്ചേരി സംഗീത് ആശുപത്രയുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 21ന് കസ്തൂർബ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ സംഗീത ആശുപത്രിയിലെ ഗൈനക്കോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്,ന്യൂറോ സർജറിൽ വിഭാഗങ്ങളിലെ വിദഗദ്ധ ഡോക്ടർമാർ ഭാഗമാകും. താത്പര്യമുള്ളവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കണമെന്ന് പൗരസമിതി സെക്രട്ടറി ടൈറ്റസ് ജോളി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.