കൊച്ചി: വിഷു ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി; ഇന്നലെ മടങ്ങി. കുന്നംകുളത്തെയും തിരുവനന്തപുരം കാട്ടാക്കടയിലെയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു സന്ദർശനം. 14ന് രാത്രി പത്തു മണിയോടെ നാവിക വിമാനത്താവളത്തിലിറങ്ങി റോഡ് മാർഗം എറണാകുളം ഗസ്റ്റ് ഹൗസിലെത്തി. പഴങ്ങളും കരിക്കുമായിരുന്നു അത്താഴം. പിറ്റേന്ന് രാവിലെ 9.30ന് റോഡ് മാർഗം നാവിക വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററിൽ കുന്നംകുളത്തേക്ക് പോയി.
കർശന സുരക്ഷയാണ് മോദിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ ഏർപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിൽനിൽക്കുന്നതിനാൽ ഔദ്യോഗിക സ്വീകരണമോ യാത്രഅയപ്പോ ഉണ്ടായില്ല.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്. രാധാകൃഷ്ണൻ, എ.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, പാർട്ടി വക്താവ് നാരായണൻ നമ്പൂതിരി, അഞ്ച് ബൂത്ത് പ്രസിഡന്റുമാർ എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഇന്നലെ രാവിലെ 15 ബൂത്ത് പ്രസിഡന്റുമാർ ചേർന്ന് വിമാനത്താവളത്തിൽ യാത്രയാക്കി.