വൈപ്പിൻ: സൈൻ, എൻ.ജി.ഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. നായരമ്പലം എസ്.എൻ. ഓഡിറ്റോറിയത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. സാജു അദ്ധ്യക്ഷനായി. കെ.ടി. ബിനീഷ്, ഷബിൻലാൽ തെക്കേടത്ത്, വിജു അഴിക്കൽ, അനീഷ് , നന്ദനൻ മാങ്കായി എന്നിവർ പ്രസംഗിച്ചു.