 
കൊച്ചി: നാടിന്റെ വികസനത്തിനായി എല്ലാരും വോട്ട് ചെയ്യണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച രാത്രി നടത്തം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വോട്ട് അവകാശമാണ്; ഒരു വോട്ട് പോലും പാഴാക്കരുത്' എന്ന സന്ദേശവുമായി എറണാകുളം ഡർബാർ ഹാൾ മൈതാനിയിൽ നിന്ന് ആരംഭിച്ച നടത്തം മറൈൻഡ്രൈവിൽ അവസാനിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് ആശ സി. എബ്രഹാം, സബ് കളക്ടർ കെ. മീര, അസിസ്റ്റന്റ് കളക്ടർ നിഷാന്ത് സിഹാര, ഡെപ്യൂട്ടി കളക്ടർ വി. അബ്ബാസ്, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.