
കൊച്ചി: നൂതന സമീപനങ്ങൾക്ക് പ്രശസ്തരായ ഗോദ്‌റേജ് കൺസ്യൂമർ പ്രോഡക്ട്‌സ് വിതരണക്കാർക്കായി സാങ്കേതികവിദ്യ വികസന ദിനം സംഘടിപ്പിച്ചു. വിതരണക്കാരുടെയും പങ്കാളികളുടെയും വിപുലമായ ശൃംഖലയിൽ സർഗാത്മകത, പുതുമ, സുസ്ഥിരത എന്നിവ വളർത്താനാണ് ലക്ഷ്യം. വിതരണക്കാർക്ക് എഫ്. എം. സി. ജി ബിസിനസിൽ ഒന്നിലധികം വിഭാഗങ്ങളിലുടനീളം ആശയങ്ങൾ പങ്കിടുന്നതിനും, നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിനുമുള്ള വേദി യാണിത്.
പാക്കേജിംഗ് സാമഗ്രികൾ, പെർഫ്യൂമുകൾ, അസംസ്‌കൃത വസ്തുക്കൾ എന്നിവയിൽ പ്രത്യേക വൈദഗ്ധ്യം നേടിയവർ പരിപാടിയിൽ പങ്കെടുത്തു.