home
വൈക്കം കുലശേഖരമംഗലത്ത് നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽദാന ചടങ്ങ്

കൊച്ചി​ : ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, എം.ജി യൂണിവേഴ്‌സിറ്റി, രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സഹകരണത്തോടെ വൈക്കം കുലശേഖരമംഗലത്ത് നിർമ്മിച്ച സ്‌നേഹവീട് കൈമാറി​. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ജി. ദീപക്, പ്രോജക്ട് കോ ഓഡിനേറ്റർ ഡോ.എ. പി. സൂസമ്മ, കോളേജ് അസോസിയേറ്റ് ഡയറക്ടർ അജീഷ് പുതുശേരി, പ്രിൻസിപ്പൽ ഡോ.ലാലി മാത്യു, എൻ.എസ്.എസ് യൂണിറ്റ് കോഓഡിനേറ്റർ ഡോ. വി.എസ്. ചന്ദ്രലാൽ എന്നിവർ ചേർന്ന് താക്കോൽദാനം നി​ർവഹി​ച്ചു. അദ്ധ്യാപകരായ ഗീതു ജോണി, ഹിത പി.എസ്., ഹീര ബി., അമല ലിനസ്, ശ്വേത അലക്‌സ് തുടങ്ങിയവർ ചടങ്ങി​ൽ പങ്കെടുത്തു.