p

2024- ലെ നീറ്റ് മെഡിക്കൽ പി.ജി പരീക്ഷയ്ക്ക് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) അപേക്ഷ ക്ഷണിച്ചു. മേയ് 6 വരെ അപേക്ഷിക്കാം. എം.ബി.ബി.എസ് പൂർത്തിയാക്കിയവർക്കും, 2024 ആഗസ്റ്റ് 15- നകം ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ സർക്കാർ, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എം.ഡി/ എം.എസ്/ ഡി.എൻ.ബി പ്രോഗ്രാമുകൾക്ക് പ്രവേശനം നീറ്റ് പിജി റാങ്ക്‌ലിസ്റ്റിൽ നിന്നാണ്. ജൂൺ 23 നാണു പരീക്ഷ. ഒബ്ജക്ടീവ് മാതൃകയിലുള്ള 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ആകെ 800 മാർക്ക്. നെഗറ്റീവ് മാർക്കിംഗ് രീതി നിലവിലുണ്ട്. മൂന്ന് ലക്ഷത്തോളം മെഡിക്കൽ ബിരുദധാരികളെഴുതുന്ന പ്രധാനപ്പെട്ട മത്സര പരീക്ഷയാണിത്. ജൂലായ് 15 നകം ഫലം പ്രസിദ്ധീകരിക്കും. ആഗസ്റ്റ് മാസത്തിൽ കൗൺസിലിംഗ് പ്രക്രിയയാരംഭിക്കും. www.natboard.edu.in.

കീം​ ​പ​രീ​ക്ഷ​ ​:​ ​അ​പേ​ക്ഷ​ ​അ​യ​യ്ക്കാ​നു​ള്ള​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കീം​(​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ആ​ർ​ക്കി​ടെ​ക്ച​ർ​/​ ​ഫാ​ർ​മ​സി​/​മെ​ഡി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​ഡി​ക്ക​ൽ​ ​അ​ലൈ​ഡ് ​കോ​ഴ്സ​സ്)​ ​പ​രീ​ക്ഷ​യ്ക്ക് ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​നീ​ട്ടി​ ​വ​ച്ചു.​ ​ഈ​ ​മാ​സം​ 19​ ​വൈ​കി​ട്ട് 5​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-2525300,​ ​വെ​ബ്സൈ​റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​in