കൊച്ചി: കരിയർ എഡ്യൂമേറ്റും അക്കാഡമി ഫോർ മൈൻഡ് ഡിസൈനും ചേർന്ന് പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ഏപ്രിൽ 23,24,25 തീയതികളിൽ എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്കായി സ്പെക്ട്രം കോൺക്ലേവ് എന്ന പേരിൽ അവധിക്കാല റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കും. റിട്ട. ഡി.ജി.പിമാരായ ഡോ. അലക്‌സാണ്ടർ ജേക്കബ്, ഋഷിരാജ് സിംഗ്, മജീഷ്യനും മൈൻഡ് ഡിസൈനറുമായ പ്രൊഫസർ ആർ.കെ. മലയത്ത് ഉൾപ്പെടെയുള്ളവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. കുട്ടികളെ കാലത്തിനനുസരിച്ച് പ്രാപ്തരാക്കാൻ സഹായിക്കുന്ന പരിശീലനങ്ങളും ക്ളാസുകളും റസിഡൻഷ്യൽ ക്യാമ്പിലുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848942225, 8075923858, 9447141489.