കൊച്ചി: എറണാകുളം ജില്ല സഞ്ചരിക്കുന്ന നേത്ര വിഭാഗവും ചെല്ലാനം പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡയറക്ടർ സുജിത പി വി, ഡോക്ടർ ബിജു വി, ഒക്ടോമെട്രിമാരായ സുരേഷ് കുമാർ, അബിൻ ഫിലിപ്പ്, ആശ എസ്, ചെല്ലാനം പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തകർ, ആശാവർക്കർമാർ, വാർഡ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.