
അങ്കമാലി: രൂക്ഷമായ വേനലിലും വെള്ള ക്ഷാമത്തിനുമിടെ അനാസ്ഥ കാരണം ശുദ്ധജലം പാഴായിപ്പോകുന്നു. തുറവൂർ പഞ്ചായത്തിലെ കനാൽ കവല കിർപ്പെക്സ് റോഡിലെ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴായി പോകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. ശുദ്ധ ജല പൈപ്പ് പൊട്ടി വെള്ളം ഒഴുകി ടാറിങ്ങ് റോഡ് പൊളിഞ്ഞു തുടങ്ങിയിട്ടും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. കൂടുതൽ വെള്ളം കടന്നുപോകുമ്പോൾ സമ്മർദ്ദം താങ്ങാനാവാതെ നിലവാരം കുറഞ്ഞ പൈപ്പുകൾ പൊട്ടിയാണ് വെള്ളം പാഴാകുന്നത് .