പള്ളുരുത്തി: മോദി ഭരണത്തിൻ കീഴിൽ മഹിളകൾ എന്നത്തേതിലും കൂടുതൽ കരുത്തരായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ.ടി. പി. സിന്ധുമോൾ പറഞ്ഞു. പള്ളുരുത്തിയിൽ സംഘടിപ്പിച്ച എൻ . ഡി. എ മഹിളാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതകൾക്ക് പ്രഥമ പരിഗണന നൽകുന്ന കേന്ദ്ര ഭരണം എല്ലാ മേഖലയിലും അവരെ മുന്നിലെത്തിച്ചു. ബി. ജെ. പി മണ്ഡലം ഉപാദ്ധ്യക്ഷ സലില അശോകൻ അദ്ധ്യക്ഷയായി. എം. എച്ച്. ഹരീഷ്, എസ്. ആർ. ബിജു, കെ.കെ. റോഷൻ കുമാർ, പ്രിയ ജയകുമാർ, കെ.യു.ഉമേഷ് ,പി. പി. മനോജ്, പി.വി. ജയകുമാർ എന്നിവർ സംസാരിച്ചു.