പെരുമ്പാവൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കുടുംബ സംഗമവും, മെഡിക്കൽ ക്യാമ്പും നടത്തി. ലയൺസ് ഡിസ്ട്രിക് ഗവർണർ ഡോ. ബീന രവികുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പോൾ ജോസഫ്, ജനറൽ കൺവീനർ ടി.എ. മുഹമ്മദ് ബഷീർ, സലിം പുത്തുക്കാടൻ, കെ.എസ്. സലിം, പി.യു. ജോസഫ്, കൃഷ്ണകുമാർ, ടി.കെ. തോമസ്, പി.എം. ബേബി, കെ.പി. പോൾ, ബാവ ഹുസൈൻ, ബേബി പൗലോസ് എന്നിവർ പ്രസംഗിച്ചു. ഇടപ്പിള്ളി അമൃത ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും, ഡോ. ടി.ഒ. പൗലോസ് നയിച്ച മോട്ടിവേഷൻ ക്ലാസും നടന്നു. വിവിധ കായിക മത്സരങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു.