udf
മൂവാറ്റുപുഴ മണ്ഡലത്തിലെ വാളകത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻകുര്യാക്കോസിനെ പഴകുല നൽകി സ്വീകരിക്കുന്നു.

മൂവാറ്റുപുഴ : ഇടുക്കി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ മൂവാറ്റുപുഴ മണ്ഡത്തിലെ പര്യടനത്തിന് ആവോലിയിൽ നിന്ന് തുടക്കമായി. ആവോലിയിൽ തെരഞ്ഞെടുപ്പ് പര്യടനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൾഗഫൂർ ഉദ്ഘാടനം ചെയ്തു. പി.എം അമീർ അലി അദ്ധ്യക്ഷനായി. ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ, കെ.എം. സലിം, കെ.എം. പരീത്, ഉല്ലാസ് തോമസ്, സാബു ജോൺ, ജോസ് പെരുമ്പിള്ളിക്കുന്നേൽ, പി.എ. ബഷീർ, ടോമി പാലമല, ജോസ് കുര്യാക്കോസ്, സുഭാഷ് കടക്കോട്, ഷെൽമി ജോൺസ്, ഹനീഫ രണ്ടാർ എന്നിവർ സംസാരിച്ചു. രാവിലെ പുളിക്കായത്ത് കടവിലെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം , നടുക്കര ഗ്രോട്ടോ, ആവോലി, ആനിക്കാട് ചിറപ്പടി, സ്വപ്ന ഭൂമി, കോട്ടപ്പുറം കവല, അടൂപറമ്പ്, ഉല്ലാപ്പിള്ളി, പള്ളിക്കവല, മഞ്ചേരിപ്പടി, മണ്ണത്തൂർ കവല, ഈസ്റ്റ്‌ മാറാടി, പാറതട്ടാൽ പള്ളിത്താഴം, കായനാട്, വാളകം കവല, പാലനാട്ടിൽ കവല, സി.ടി.സി കവല, മേക്കടമ്പ്, കാടതി പള്ളിത്താഴം എന്നിവിടങ്ങളിലാണ് ഡീൻ കുര്യാക്കോസ് പ്രചാരണത്തിന് എത്തിയത്. പൂക്കളും പഴങ്ങളും നൽകി സ്ത്രീകളും കുട്ടികളുമടക്കം ഡീനിനെ സ്വീകരിച്ചു. ഉച്ചക്ക് ശേഷം പെരുമറ്റം, തച്ചേത്ത് പടി, പള്ളിപ്പടി, ചിറപ്പടി, പൊന്നിരിക്കപ്പറമ്പ്, മുളവൂർ, തട്ടുപ്പറമ്പ്, ഇലാഹിയ കോളേജ്, പായിപ്ര സ്‌കൂൾപടി, തൃക്കളത്തൂർ കാവുംപടി, മുടവൂർ തവള കവല, എള്ളുമല ജംഗ്ഷൻ, പായിപ്ര കവല, പുളിഞ്ചുവട്, കുര്യൻമല, തോട്ടുങ്ങൽ പീടിക, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കീച്ചേരിപ്പടി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം റോയൽ ജംഗ്ഷനിൽ സമാപിച്ചു.