foot
ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ്

ചോറ്റാനിക്കര: ഇന്ത്യൻ ഓയിൽ കോർപറേഷനും, എക്സൈസ് വിമുക്തിയും,എച്ച്. എൽ. എൽ. മാനേജ്മെന്റ് അക്കാദമിയും സംയുകതമായി നടപ്പാക്കുന്ന ലഹരി രഹിത മാതൃക ഇടം പദ്ധതിയുടെ ഭാഗമായി മണീട് ഗ്രാമ പഞ്ചായത്തിൽ നടത്തിവരുന്ന ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് ശ്രദ്ധേയമായി​.

സോക്കർ സ്കൂൾ സ്റ്റുഡന്റസും ചേർന്ന് 23 ടീമുകളോടൊപ്പം ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്തു. യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റി ഫുട്ബാളിലൂടെ കായിക സൗഹൃദം വളർത്തി കഴിവും പരിശീലനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.പ്രതി​നിധി നിത്യ, കോച്ച് അമൽ, കോച്ച് സനീഷ് എന്നിവർ പരിപാടിയി​ൽ പങ്കെടുത്തു.