മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നാളെ രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ വനിത പാർലമെന്റ് നടക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ശാരദ മോഹനൻ മുഖ്യപ്രഭാഷണം നടത്തും.