മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് ആരക്കുഴ, മുളവൂർ ലോക്കൽ റാലികൾ നടക്കും. വൈകിട്ട് 5ന് നടക്കുന്ന ആരക്കുഴ ലോക്കൽ റാലി കണ്ണങ്ങാടിയിൽ നിന്നും ആരംഭിച്ച് മാളികപ്പീടികയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജില്ലാകമ്മറ്റി അംഗം അഡ്വ. കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന മുളവൂർ ലോക്കൽ റാലി പൊന്നിരിക്കപ്പറമ്പിൽ നിന്നും ആരംഭിച്ച് മുളവൂർ പി.ഒ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ ഉദ്ഘാടനം ചെയ്യും.