കാലടി : ചാലക്കുടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. സി രവീന്ദ്രനാഥിന്റെ വിജയത്തിനായി അങ്കമാലി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കലാജാഥ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും. കലാജാഥ സി.പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി. പത്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം കെ.കെ. വത്സൻ അദ്ധ്യക്ഷനായി. ഷാജി യോഹന്നാൻ, അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ.കെ. ഷിബു, മാത്യൂസ് കോലഞ്ചേരി, ശ്രീനി ശ്രീകാലം എന്നിവർ സംസാരിച്ചു. ശ്രീനി ശ്രീകാലം സംവിധാനം ചെയ്ത സാംസ്കാരിക കലാ ജാഥ മലയാറ്റൂർ പഞ്ചായത്തിലെ നീലീശ്വരത്തും, കമ്പനിപ്പടിയിലും പര്യടനം നടത്തി.