മൂവാറ്റുപുഴ : സ്വദേശി ദർശൻ ടൂറിസം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്നും ഇടുക്കി മണ്ഡലം ടൂറിസം വളർച്ചയ്ക്ക് ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള പ്രദേശമാണെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്. വിനോദ സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിൽ നിന്നും തോട്ടം-കാർഷിക മേഖലകളിലൂടെയായിരുന്നു ജോയ്സിന്റെ പര്യടനം. പര്യടനം രാവിലെ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉറുമ്പുള്ളിൽ നിന്നും ആരംഭിച്ച പര്യടനത്തെ നൂറ് കണക്കിന് യുവാക്കൾ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വരവേറ്റു. കണിക്കൊന്നയടക്കമുള്ള പൂക്കളും പഴങ്ങളുമായി സ്ത്രീകളുടെയും കൊച്ചു കുട്ടികളുടെയും പങ്കാളിത്തം ശ്രദ്ധയമായി. കോട്ടമല, വാഗവൺ , ബോണാമി, കോലഹലമേട്, ഏലപ്പാറ , ചെമ്മണ്ണ്, കൊച്ചു കരിന്തിരുവി, കാറ്റാടിക്കവല, പശുപ്പാറ, ലോൺട്രി, ചപ്പാത്ത് ഉപ്പുതറ, മേരികുളം, ആനവിലാസം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി അണക്കരയിൽ ഇന്നത്തെ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലെ യോഗങ്ങളിൽ വാഴൂർ സോമൻ എം.എൽ.എ, ജോസ് ഫിലിപ്പ്, നിശാന്ത് വി. ചന്ദ്രൻ, ജി. വിജയനന്ദ്, പി.എൻ. മോഹനൻ, ആന്റപ്പൻ ജേക്കബ്, എൻ.എം. കുശൻ, കെ.പി.വിജയൻ, ആശാ ആന്റണി, ലാലിച്ചൻ നീർണകുന്നേൽ, ടോമി പകലോമറ്റം, ജയിംസ് ടി. അമ്പാട്ട്, സജിമോൻ ടൈറ്റസ്, സി. സിൽവസ്റ്റർ എന്നിവർ സംസാരിച്ചു.