മൂവാറ്റുപുഴ: വാളകത്ത് ആൾക്കൂട്ട ആക്രമണത്തിൽ അരുണാചൽപ്രദേശ് സ്വദേശി അശോക് ദാസ് കൊല്ലപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.
മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന വാളകം പടിഞ്ഞാറെകുടിയിൽ ബിജീഷ് (44), പടിഞ്ഞാറെകുടിയിൽ അമൽ (39), എള്ളുംവാരിയത്തിൽ സനൽ (38), കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെകുടിയിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ സത്യകുമാർ(56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26), അറയൻകുന്നത്ത് എമിൽ (27), പുളിക്കപ്പറമ്പിൽ അതുൽ കൃഷ്ണ(23) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
രണ്ട് ദിവസത്തെ ചോദ്യംചെയ്യലിൽ കൊലപാതകത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
കഴിഞ്ഞ 4ന് രാത്രിയാണ് അശോക് ദാസ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.