കൊച്ചി: ടൈ കേരള 5,000 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ടൈ യംഗ് എൻട്രപ്രണേഴ്സ് പരിപാടിയുടെ സമാപനചടങ്ങിൽ ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ സി. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി.
ടൈ കേരള പ്രസിഡന്റ് ജേക്കബ് ജോയ് ഉദ്ഘാടനം ചെയ്തു. ടൈ ഗ്ലോബൽ ചെയർ വിനോദിനി സുകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ റീന രാജേഷ്, ഡോ. ജീമോൻ കോര എന്നിവർ പ്രസംഗിച്ചു. ഫാ. ആഞ്ചലോ ചക്കനാട്ട്, ഷാലിജോസ്, അരുൺ നായർ എന്നിവർ പങ്കെടുത്തു.