കോലഞ്ചേരി: കടയിരുപ്പ് ശ്രീ നാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വാസ്തുശാസ്ത്രക്കുറിച്ചുള്ള ഏകദിന സെമിനാർ കോഴിക്കോട് വാസ്തുവിദ്യ പ്രതിഷ്ഠാനം ടെക്‌നിക്കൽ ഇൻ ചാർജ് ഡോ. പി. രമേശൻ ഉദ്ഘാടനം ചെയ്തു. സിവിൽ എൻജിനീയറിംഗ് വിഭാഗം മേധാവി ഡോ. എസ്. ഉഷ, സ്റ്റുഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ബെൻസിൽ എൻ. ജോർജ്, സ്റ്റാഫ് കോ ഓഡിനേറ്റേഴ്സ് പ്രൊഫ. എ.വി. അജിത്, പ്രൊഫ. പി.ആർ. രശ്മി എന്നിവർ സംസാരിച്ചു. വാസ്തുശാസ്ത്രവും സിവിൽ എഞ്ചിനീയറിംഗ് നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു.