kudivellam
ആവോലി പഞ്ചായത്ത്‌ 14-ാം വാർഡിലെ ഹോസ്റ്റൽ ജംഗ്ഷന് സമീപത്തെ നെസ്റ്റ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്ന സ്ഥലത്ത് പ്രദേശവാസികൾപ്രതിഷേധിക്കുന്നു.

മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത്‌ 14-ാം വാർഡിലെ ഹോസ്റ്റൽ ജംഗ്ഷന് സമീപത്തെ നെസ്റ്റ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. ഇതിനാൽ പഞ്ചായത്തിലെ 1, 12, 13,14 വാർഡുകളിൽ കുടിവെള്ളം ലഭ്യമാകുന്നില്ല . കുടിവെള്ളം തടസപ്പെട്ട വിവരം ജലഅതോററ്റി ഉദ്യോഗസ്ഥരെ നേരിട്ടും രേഖാമൂലവും അറിയിച്ചെങ്കിലും തൊഴിലാളികൾ പണിമുടക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പരിസരവാസികളും റെസിഡൻസ് അസോസിയേഷനകളും, പഞ്ചായത്ത് മെമ്പർ രാജേഷ് പൊന്നുംപുരയിടത്തിന്റെ നേതൃത്വത്തിൽ പൈപ്പ് പൊട്ടിയ സ്ഥലത്ത് സമരം നടത്തി. റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ ഡോമിനിക്, ശാന്ത കുന്നത്തു കൂടി, ഷെറിൻ ചാലക്കര, സ്റ്റാൻലി പ്ലായിക്കൽ, രാജു ആന്റണി,സുരേന്ദ്രൻ കൊച്ചുകുടി, രമണൻ തുടങ്ങിയവർ സംസാരിച്ചു.