കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18ന് രാവിലെ 10 ന് കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടക്കുന്ന മത്സരത്തിൽ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവർക്ക് പങ്കെടുക്കാം. മത്സര ദിവസം നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. വിജയിക്കുന്നവർക്കുള്ള ഫൈനൽ മത്സരം തിരുവനന്തപുരത്ത് നടക്കും. രണ്ട് പേരുള്ള ഒരു ടീമായാണ് മത്സരത്തിൽ പങ്കെടക്കേണ്ടത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലക്കാർക്കും ജോലി സംബന്ധമായി ഈ ജില്ലകളിൽ താമസിക്കുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 5000, 3000, 2000 രൂപ വീതം സമ്മാനമായി ലഭിക്കും. മെഗാ ഫൈനലിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന ടീമിന് 10,000, 8000, 6000 സമ്മാനമായി ലഭിക്കും.