vineeth
വിനീത് ലോഹിതാക്ഷൻ

കൊച്ചി: യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ജില്ലയ്ക്ക് തിളക്കമാർന്ന നേട്ടം. നാലാം റാങ്ക് നേടിയ ദിവാൻസ് റോഡ് കടത്തനാട്ട് വീട്ടിൽ പി.കെ. സിദ്ധാർഥ് രാംകുമാറിനു പുറമേ മറ്റ് ഏഴ് പേർകൂടി മികച്ച നേട്ടമുണ്ടാക്കി.

പെരുമ്പാവൂർ കോടനാട് ശ്രീദേവി വിലാസിൽ വിനീത് ലോഹിതാക്ഷൻ (169), കാക്കനാട് തുതിയൂർ മുട്ടത്തുക്കാട്ടിൽ അമൃത.എസ്. കുമാർ (179), ഇടക്കാട്ടുവയൽ ചെറുകര റോഡ് കാർത്തികയിൽ അനഘ.കെ. വിജയ് (220), കൊച്ചി എളംകുളം എളങ്ങാട്ടിൽ മേഘ ദിനേശ് (268), തൃപ്പൂണിത്തുറ ന്യൂറോഡ് ശ്രീനിലയത്തിൽ ഭരത് കൃഷ്ണ പിഷാരടി (347), തൃപ്പൂണിത്തുറ ഉദയംപേരൂർ സഹ്യാദ്രിയിൽ.പി. ദേവീകൃഷ്ണ (559), ആമ്പല്ലൂർ മൂത്തേടത്ത് ഗോഗുൽ കൃഷ്ണ (895) എന്നിവരാണ് മികച്ച വിജയം നേടിയത്.