കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കരുമാല്ലൂർ ശാഖാങ്കണത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി സമർപ്പിച്ചു. എം.എൻ. ചന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ നിർവഹിച്ചു.
യോഗം ഡയറക്ടർ പി.എസ്. ജയരാജ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ എം.പി. ബിനു, ടി.പി. രാജേഷ്, ടി.കെ. സജീവ്, കെ.ബി. സജീവ്, ഡി. പ്രസന്നകുമാർ, വി.പി. ഷാജി, ശാഖ വൈസ് ചെയർമാൻ സി.ആർ. മോഹനൻ, കൺവീനർ ടി.ആർ. അരുഷ് , ടി.എം. ശിവദാസൻ എന്നിവർ സംസാരിച്ചു.