കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ 19, 20 തീയതികളിൽ 'ആസ്റ്റർ ന്യൂറോ സർജിക്കൽ അപ്ഡേറ്റ്' സംഘടിപ്പിക്കും. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ന്യൂറോ സർജറി വിദഗ്ധരും ഗവേഷകരും പങ്കെടുക്കും. ന്യൂറോ സർജറിയിലെ നൂതന സംഭവ വികാസങ്ങൾ, ശസ്ത്രക്രിയാ രീതികൾ, ചികിത്സകൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകളും സെമിനാറുകളും നടക്കും. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, ആസ്റ്റർ ഇന്ത്യ സി.ഇ.ഒ ഡോ. നിതീഷ് ഷെട്ടി എന്നിവരുടെ നേതൃത്വത്തിൽ 'ആസ്റ്റർ മെഡ്സിറ്റിയുടെ ഭാവി കാഴ്ചപ്പാടുകൾ" തുടങ്ങിയ വിഷയങ്ങളിലും ചർച്ചകൾ സംഘടിപ്പിക്കും.