yulu

കൊച്ചി : ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലർ മൊബിലിറ്റി കമ്പനിയായ യുലുവും സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിൽ സേവനങ്ങൾ ആരംഭിക്കുന്നു. യുലുവിന്റെ അടിസ്ഥാന സൗകര്യവും സാങ്കേതികവുമായ പിന്തുണയോടെ ക്ലീൻ എനർജി ആൻഡ് മൊബിലിറ്റി സംരംഭകനായ ആർ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റി കൊച്ചിയിലുടനീളം ഇലക്ട്രിക് വാഹന (ഇ. വി) സേവനം സ്വതന്ത്രമായി പ്രവർത്തിപ്പിക്കും.

യുലു ബിസിനസ് പാർട്ണർ സംരംഭത്തിന്റെ ജൈത്രയാത്രയിലെ തുടർച്ചയായ രണ്ടാം വിജയമാണ് കൊച്ചിയിലെ സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ സാദ്ധ്യമാകുന്നത്. മദ്ധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിന്റെ രണ്ടാമത്തെ പ്രവർത്തന പങ്കാളിത്തമുള്ള വിപണിയാണ് കൊച്ചി. ഈ വൈദ്യുത വാഹനങ്ങൾ ജെ. എൽ. എൻ സ്റ്റേഡിയം , മേനക സോൺ, ബ്രോഡ്‌വേ സോൺ എന്നിടങ്ങളിലാണ് വിന്യസിക്കുക.