y

തൃപ്പൂണിത്തുറ: ഭഗത് സോക്കർ അക്കാഡമിയുടെ അവധിക്കാല ഫുട്ബാൾ കോച്ചിംഗ് ക്യാമ്പ് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.പി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ റഫറി എ.വി ബൈജുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഭഗത് സോക്കർ ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഐ.എസ്. സുബിഷ് തുടങ്ങിയവർ സംസാരിച്ചു. ഫോൺ: 9446974663