കൊച്ചി: ഐ.ടി കമ്പനികൾക്ക് വ്യവസായലോകത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകാൻ ഇൻഫോപാർക്ക് തപസ്യ ഓഡിറ്റോറിയത്തിൽ ഇന്നു രാവിലെ 10 മുതൽ ഒന്നു വരെ ടെക്സെൻസ് പരിപാടി സംഘടിപ്പിക്കും.
വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിനും ഇൻഫോപാർക്ക് സൗകര്യം ഒരുക്കും. ഇൻഡ് ഓറിയന്റ് ഫിനാൻഷ്യൽ സർവീസസിന്റെ എംഡി.യും സി.ഇ.ഒയുമായ സൗമ്യ പഥി, സ്റ്റാർട്ടപ്പ് ഡിവിഷൻ മേധാവി സിജു നാരായണൻ എന്നിവർ സംസാരിക്കും.
ചെറുകിട സംരംഭങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള രീതികൾ എന്ന വിഷയത്തിൽ നാഷണൽ സ്റ്റോക് എക്‌സ്‌ചേഞ്ച് ഒഫ് ഇന്ത്യ (എൻ.എസ്.ഇ) യിലെ സീനിയർ മാനേജർ ഹിമാൻഷു ശ്രീവാസ്തവ ക്ലാസ് നയിക്കും.