
പിറവം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സിന്റെ (ഐ.ഇ.ഇ.ഇ) സ്റ്റുഡന്റ് ബ്രാഞ്ചിന് ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ തുടക്കമായി.
ചിന്മയ ഈശ്വർ ഗുരുകുല ക്യാമ്പസിൽ ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകം ചെയർമാൻ ഡോ. മുഹമ്മദ് കാസിമും ചിന്മയ വിശ്വവിദ്യാപീഠം പ്രോവോസ്റ്റ് ഡോ. സുധീർ ബാബു യാർലഗഡയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂറിന്റെ സന്ദേശം വായിച്ചു. ഡോ. സുരേഷ് നായർ മുഖ്യപ്രഭാഷണം നടത്തി. വുമൺ ഇൻ എൻജിനിയറിംഗ് ഗ്രൂപ്പിന്റെ ഉദ്ഘാടനം ഡോ. മിനി ഉലനാട്ട് നിർവഹിച്ചു. സർവകലാശാല മാനേജിംഗ് ട്രസ്റ്റി ഡോ. അപ്പാറാവു മുക്കാമല, ഡോ. സവിതേഷ് മധുലിക ശർമ്മ തുടങ്ങിയവർ സംസാരിച്ചു.