കൊച്ചി: ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മുൻനിര മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ഷോയായ പ്രവാസ് 4.0യുടെ നാലാം പതിപ്പ് ആഗസ്റ്റ് 29 മുതൽ 31 വരെ ബംഗളൂരുവിൽ നടക്കും.
'സുരക്ഷിതവും സ്മാർട്ടും സുസ്ഥിരവുമായ യാത്രാ സംവിധാനങ്ങൾ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രവാസ് 4.0ൽ കാർ, ബസ് നിർമാതാക്കൾ, മെട്രോകൾ, വൈദ്യുത വാഹനീൾ എന്നിവ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്‌കൂൾ ബസ്, ടൂറിസം, വൈദ്യുത വാഹനങ്ങൾ (ഇ.വി), മെട്രോ സംവിധാനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും. നൂറിലധികം വിദഗ്ദ്ധരും 200ലധികം പ്രദർശകരും 1,500ലധികം വ്യവസായ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസ് 4.0യുടെ പ്രഖ്യാപനം കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഢി, ബി.ഒ.സി.ഐ ചെയർമാൻ ജഗ്ദിയോ സിംഗ് ഖൽസ, പ്രസിഡന്റ് അലാഹ് ബക്ഷ് അഫ്‌സൽ തുടങ്ങിയവർ പങ്കെടുത്തു.