udf
ഉടുമ്പൻചോലയിലെ സ്വീകരണ കേന്ദ്രങ്ങളിലൊന്നിൽ ഡീൻകുര്യാക്കോസിനെ പൂമാലയിട്ട് സ്വീകരിക്കുന്നു

മൂവാറ്റുപുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയായി. ഉടുമ്പൻചോല, ശാന്തൻപാറ, രാജകുമാരി, രാജാക്കാട്, സേനാപതി എന്നീ പഞ്ചായത്തുകളിലായിരുന്നു ഡീനിന്റെ പ്രചാരണം. രാവിലെ തിങ്കൾക്കാട്ട് പ്രചാരണത്തിന്റെ ഉദ്ഘാടനം കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ നിർവഹിച്ചു. രാജേഷ് ബാബു അദ്ധ്യക്ഷനായി. എം.എൻ. ഗോപി, സേനാപതി വേണു, എം.ജെ. കുര്യൻ, ബെന്നി തുണ്ടത്തിൽ, ജി. മുരളീധരൻ, എം.പി. ജോസ്, പി.എസ്. യൂനസ്, ജോജി ഇടപ്പള്ളിക്കുന്നേൽ, കെ.എൻ. മണി, ബിജു ഇടുക്കാർ, ബെന്നി കുര്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുത്തുങ്കൽ, പഴയവിടുതി, പന്നിയാർകുട്ടി, മുല്ലക്കാനം, രാജാക്കാട്, മുക്കുടിൽ, ഒട്ടാത്തി, മാങ്ങാത്തൊട്ടി, എൻ.ആർ. സിറ്റി, ഖജനാപ്പാറ, രാജകുമാരി നോർത്ത്, സൗത്ത് എന്നീ പ്രദേശങ്ങളിൽ എത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ജനങ്ങളുടെ പിന്തുണ തേടി. ഉച്ചക്ക് ശേഷം ആവണക്കുംചാൽ, കുളപ്പാറച്ചാൽ, കുരുവിള സിറ്റി, എസ്റ്റേറ്റ് പൂപ്പാറ, പൂപ്പാറ, തോണ്ടിമല, ആനയിറങ്കൽ, ശാന്തൻപാറ, ചേരിയാർ, പള്ളിക്കുന്ന്, സേനാപതി, വട്ടപ്പാറ, തലയൻ കാവ്, ചെമ്മണ്ണാർ, ഉടുമ്പൻചോല, മണത്തോട്, കല്ലുപാലം, പാറത്തോട് എന്നിവിടങ്ങങ്ങൾ സന്ദർശിച്ചു. വൈകിട്ട് മാവടിയിൽ മുൻ ഡി.സി.സി പ്രസിഡന്റ്‌ റോയി കെ. പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.