avard
സിദ്ധീഖ് ഇസ്മയിൽ

മൂവാറ്റുപുഴ: കേന്ദ്ര അഗ്നിരക്ഷാ സേനയുടെ പ്രഥമ ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒമ്പത് പേർക്കാണ് പുരസ്‌കാരം ലഭിച്ചത്. എറണാകുളം ജില്ലയിൽ രണ്ട് പേർ പുരസ്കാര ജേതാക്കളായി. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, മൂവാറ്റുപുഴ അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ എന്നിവർക്കാണ് മികച്ച സേവനത്തിനും സമഗ്ര സംഭാവനകൾക്കും പുരസ്‌കാരം ലഭിച്ചത്. ജില്ലാ ഫയർ ഓഫീസർ ഹരികുമാറിന് 2022ൽ വിശിഷ്ട സേവനത്തിനു മുഖ്യമന്ത്രിയുടെ മെഡലും ഡയറക്ടർ ജനറലിന്റെ രണ്ട് ബാഡ്ജ് ഓഫ് ഹോണറും ലഭിച്ചിട്ടുണ്ട് . മൂവാറ്റുപുഴ സ്വദേശി സിദ്ധിഖ് ഇസ്മായിലിന് 2018 ൽ ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണർ 4 കമൻഡേഷൻ സർട്ടിഫിക്കറ്റും 2019 ൽ മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.