കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനിയറിംഗ് കോളേജിൽനിന്ന് 2020 ബാച്ചിൽ നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗിൽ ബിരുദം പൂർത്തിയാക്കിയ പൂജ ചാത്തോത്തിന് 50 ലക്ഷം രൂപയുടെ ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് ലഭിച്ചു. അഡ്വാൻസ്ഡ് ഡിസൈൻ ഒഫ് സസ്റ്റൈനബിൾ ഷിപ്‌സ് ആൻഡ് ഓഫ് ഷോർ സ്ട്രക്‌ചേഴ്സ് എന്ന വിഷയത്തിൽ യൂറോപ്യൻ രാജ്യങ്ങളിലെ സർവകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന പ്രോഗ്രാമിലേക്കാണ് പ്രവേശനം. ലണ്ടൻ ആസ്ഥാനമായ ലോയ്ഡ്‌സ് രജിസ്റ്ററിൽ ജോലിചെയ്യുന്ന പൂജ സ്വകാര്യകമ്പനി ജീവനക്കാരായ സുചിത്രന്റെയും റീനയുടെയും മകളാണ്.