cusat

കൊച്ചി: കുസാറ്റിന്റെ ഗവേഷണ നിർദ്ദേശത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻ.എച്ച്.ആർ.സി) അംഗീകാരം. മനുഷ്യാവകാശ ലംഘനങ്ങൾ ചെറുക്കാൻ കായിക സംഘടനകൾ സ്വീകരിച്ച നടപടികളാണ് പഠനവിധേയമാവുക. കുസാറ്റ് ഡെപ്യൂട്ടി ഡയറക്ടറും ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മേധാവിയുമായ ഡോ. അജിത് മോഹൻ, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് അസോ. പ്രൊഫ. ഡോ. ഹരീഷ് എൻ. രാമനാഥൻ, സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് അസോ. പ്രൊഫ. ഡോ. എസ്. ശ്രീജിത്ത് എന്നിവർ ഇൻവെസ്റ്റിഗേറ്റർമാരുമാവും. ഒരു വർഷത്തെ ഗവേഷണത്തിന് 11,63,250 രൂപയാണ് ധനസഹായം. മനുഷ്യാവകാശലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണം ഏറെ പ്രസക്തമാണ്.