നെടുമ്പാശേരി: എറണാകുളം പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കുന്നുകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വാഹന ജാഥ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എ. സുധീർ ഉദ്ഘാടനം ചെയ്തു. ആർ. അനിൽ അദ്ധ്യക്ഷനായി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, ഫ്രാൻസിസ് തറയിൽ, ഇ.എം. സബാദ്, എം.എ. അബ്ദുൾ ജബ്ബാർ, സി.എ. സെയ്തുമുഹമ്മദ്, ഷജിൻ ചിലങ്ങര, സി.എം. മജീദ്, സി.യു. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.