അങ്കമാലി: അങ്കമാലിയിൽ അവധിക്കാല വിനോദയാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിക്കുന്നു. ഏപ്രിൽ 21 ചതുരംഗപ്പാറയിലേക്കാണ് ആദ്യ ട്രിപ്പ്. ഏപ്രിൽ 28ന് മാമലക്കണ്ടം, മെയ് 1 മലക്കപ്പാറ എന്നിവിടങ്ങളിലേയ്ക്കും യാത്ര ഉണ്ടാകും. ഈ സ്ഥലങ്ങളിലേക്ക് മെയ് മാസവും ട്രിപ്പുകൾ തുടരും. റസിഡന്റ്‌സ് അസോസിയേഷൻ, കുടുംബശ്രീ, ചങ്ങാതിക്കൂട്ടങ്ങൾ ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 50 പേരുൾപ്പെട്ട ഗ്രൂപ്പുകൾക്ക് പ്രത്യേകം ബസ് ബുക്ക് ചെയ്യാനുള്ള ക്രമീകരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847751598 എന്ന നമ്പറിൽ ബന്ധപ്പെടുക.