കാലടി: ആഗമാനന്ദസ്വാമി സ്മാരക സമിതിയുടെ നേതൃത്വത്തിൽ ആധുനിക കാലടിയുടെ ജനയിതാവായ ആഗമാനന്ദ സ്വാമികളുടെ അറുപത്തിനാലാമത് സമാധിദിനം ആചരിച്ചു. ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന, ഗാനാർച്ചനയും നടത്തി. സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്.ആർ. പണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം സ്വാമി ഡോ.രാജീവ് ഇരിഞ്ഞാലക്കുട സ്വാമിജിയെ അനുസ്മരിച്ചു. സെക്രട്ടറി കെ.എൻ. ചന്ദ്രപ്രകാശ് എസ്. വിജയൻ എന്നിവർ നേതൃത്വം നൽകി.