binu-jacob

കൊച്ചി: എനർജി സിസ്റ്റങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കാൻ എക്‌സ്പീരിയോൺ ടെക്‌നോളജീസും ജർമ്മനിയിലെ ജൂലിയസ് മാക്‌സിമിലിയൻസ്‌ യൂണിവേഴ്‌സിറ്റി വുർസ്ബർഗും (ജെ.എം.യു) ധാരണാപത്രം ഒപ്പുവച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിമുലേഷൻ എന്നിവയിൽ പ്രത്യേക ഊന്നൽ നൽകി സ്മാർട്ട് എനർജി സിസ്റ്റങ്ങളിൽ ഗവേഷണ പദ്ധതികൾക്ക് പങ്കാളിത്തം നൽകുന്നതാണ് കരാർ.

എക്‌സ്പീരിയോൺ ടെക്‌നോളജീസും ജെ.എം.യുവും എക്‌സ്‌ചേഞ്ച് പ്രോഗ്രാമുകളിലൂടെ പഠനാവസരങ്ങളൊരുക്കും. ജെ.എം.യു വിദ്യാർത്ഥികൾക്ക് എക്‌സ്പീരിയോൺ ടീമുമായും അക്കാഡമിക ഗവേഷണത്തിന് എക്‌സ്പീരിയോൺ ജീവനക്കാർക്കും അവസരം ലഭിക്കുമെന്ന് തിരുവനന്തപുരം ആസ്ഥാനമായ എക്‌സ്പീരിയോൺ ടെക്‌നോളജീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ബിനു ജേക്കബ് പറഞ്ഞു.