അങ്കമാലി: തുറവൂർ പഞ്ചായത്തിലെ കിടങ്ങൂർ ലക്ഷം വീട് കോളനിയിലെ പഞ്ചായത്ത് കിണർ ഉപയോഗയോഗ്യമാക്കണമെന്ന കോളനി നിവാസികളുടെ പരാതിയിൽ അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ധർണയ്ക്ക് ശേഷം കിണർ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കി. 15 കുടുംബങ്ങളാണ് കിണറിലെ വെള്ളം ഉപയോഗിക്കുന്നത്. എൻ.ഡി.എ ചെയർമാൻ ബിജു പുരുഷോത്തമൻ, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ഷാജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ടി. ബാബു,​ കെ.കെ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. ജയൻ തുടങ്ങിയവർ ധർണയ്ക്കും കിണർ ശുദ്ധീകരണത്തിനും നേതൃത്വം നൽകി.