library

മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗൺസിൽ കാസർകോട് പുലിക്കുന്നിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായം: 18 - 40. പ്രവേശന പരിക്ഷയുണ്ട്. 40 സീറ്റാണുള്ളത്. അപേക്ഷ ഫോം തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിൽ നിന്ന് കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. വിവരങ്ങൾക്ക്: 0484 2948948, 0467 2208141, 0471 2328802.