അങ്കമാലി: നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് സേവ് അർബൻ സഹകരണ സംഘം സംരക്ഷണ ഫോറത്തിന്റെ നേതൃത്വത്തിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിനു മുന്നിൽ കൂട്ടധർണ നടത്തി. നിക്ഷേപത്തിന്റെ 20 ശതമാനം ആദ്യപടിയായി വിതരണം നടത്തുക, സംഘത്തിലെ രേഖകൾ മറ്റുള്ളവർക്ക് കൈമാറാതിരിക്കുക, വായ്പ കുടിശിക വരുത്തിയവരുടെ സ്വത്തുക്കാൾ ജപ്തി ചെയ്യുക, വിവാഹ-ആശുപത്രി - വിദ്യാഭ്യാസ ചിലവുകൾക്ക് ഡിപ്പോസിറ്റ് തുകയുടെ 50 ശതമാനം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ സേവ് അർബൻ സഹകരണ സംഘം പ്രസിഡന്റ് എം. ജെ. ജോസഫ് മഞ്ഞളി അദ്ധ്യക്ഷനായി. എൻ. മനോജ്, എ.വി. രഘു, സന്ദീപ് ശങ്കർ, ഷാജു വർഗീസ്, എം.പി. ബാബു എന്നിവർ പ്രസംഗിച്ചു.