അങ്കമാലി: പ്രൊഫ. സി. രവീന്ദ്രനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി ദേശീയ നേതാക്കളെത്തും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി ,എം.എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം വിജു കൃഷ്ണൻ തുടങ്ങിയവരാണ് മണ്ഡലത്തിലെ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നത്. വ്യാഴാഴ്ച രാവിലെ 10ന് കൈപ്പമംഗലം മണ്ഡലത്തിലെ എസ്.എൻ പുരത്തും അഞ്ചിന് നെടുമ്പാശ്ശേരിയിലും 6ന് ചെമ്പറക്കിയിലും പ്രകാശ് കാരാട്ട് പ്രസംഗിക്കും. വെള്ളിയാഴ്ച വൈകിട്ട് 4ന് കൊടുങ്ങല്ലൂരിലെ പുത്തൻചിറ, അഞ്ചിന് കാലടി, ആറിന് കോടനാട് എന്നിവിടങ്ങളിലെ റാലികളിൽ വിജു കൃഷ്ണൻ പങ്കെടുക്കും.ശനിയാഴ്ച രാവിലെ 10ന് പട്ടിമറ്റത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി പ്രസംഗിക്കും. ഏപ്രിൽ 23 തിങ്കളാഴ്ച രാവിലെ 10ന് ആലുവയിലും വൈകിട്ട് 5ന് അങ്കമാലിയിലും 6ന് ചാലക്കുടിയിലും നടക്കുന്ന പൊതു സമ്മേളനങ്ങളിൽ എം.എ ബേബി സംസാരിക്കും.