ldf
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജിന് കരുണാപുരത്ത് വിദ്യാർത്ഥികൾ നൽകിയ സ്വീകരണം

മൂവാറ്റുപുഴ : മീനച്ചൂടിൽ നാട് ചുട്ടുപൊള്ളി നിൽക്കുമ്പോഴാണ് കരുണാപ്പുരത്തെ സ്വീകരണ കേന്ദ്രത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് എത്തുന്നത്. ആ ചൂടിലും ഒരുകൂട്ടം അമ്മമാർ ഹാരവും പൂക്കളും നൽകി ജോയ്സിനെ വരവേറ്റു. അങ്ങനെ ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ പര്യടനത്തിലുനീളം ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കോമ്പയാറിൽ നിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പകണ്ടം, വെസ്റ്റ് പാറ, ബാലൻപിള്ള സിറ്റി, കരുണാപുരം, കമ്പംമെട്ട്, കുഴിത്തൊളു, ചേറ്റുവഴി, നെറ്റിത്തൊഴു, പുറ്റടി, കടശ്ശികടവ്, ശാസ്തനട, മാലി, അന്യാർതൊളു, കൂട്ടാർ, ബാലഗ്രാം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തൂക്കുപാലത്ത് സമാപിച്ചു. രാത്രി വൈകി തൂക്കുപാലത്ത് പര്യടനം സമാപിക്കുമ്പോഴും സ്ഥാനാർത്ഥിയെ കാണാൻ ആളുകളുടെ തിരക്കായിരുന്നു. തൂക്കുപാലത്ത് നടന്ന സമാപന സമ്മേളനം സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ കെ.എസ്. മോഹനൻ, കെ.ആർ. സോദരൻ, ടി.എം. ജോൺ, രമേശ് കൃഷ്ണൻ, എൻ.കെ. ഗോപിനാഥൻ, വി.സി. അനിൽ, കെ.ജി. ഓമനക്കുട്ടൻ, സി.കെ. കൃഷ്ണൻകുട്ടി, സുരേഷ് പള്ളിയാടി, പി.എം. ആന്റണി, അജീഷ് മുതുകുന്നേൽ, ജിൻസൺ വർക്കി, സിബി കിഴക്കേമുറി, രാജു ഇല്ലത്ത്, സിബി മൂലേപ്പറമ്പിൽ, എം.കെ. ജോസഫ് എന്നിവർ സംസാരിച്ചു.