 
കൊച്ചി: പബ്ലിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ (പി.ആർ.സി.ഐ) കൊച്ചി ചാപ്റ്റർ ചെയർമാനായി ബാബു ജോസഫിനെയും (ഡയറക്ടർ, എസ്.എച്ച് സ്‌കൂൾ ഒഫ് കമ്മ്യൂണിക്കേഷൻ), സെക്രട്ടറിയായി മനോജ് മാനുവലിനെയും (നല്ല റിലേഷൻസ്) തിരഞ്ഞെടുത്തു, ട്രഷററായി പി.കെ. നടേഷ് (ക്രിയേറ്റീവ് സോഴ്‌സ്), വൈസ് ചെയർപേഴ്സണായി ഐശ്വര്യ പ്രമോദ് (തിങ്ക് ഡോട്‌സ് മീഡിയ പ്രൊഡക്ഷൻ), ജോയിന്റ് സെക്രട്ടറിയായി ഷാഹുൽ ഹമീദ് (കോംവെർട്ടിക്ക) എന്നിവരെയും തിരഞ്ഞെടുത്തു.
 
പി.ആർ.സി.ഐ സംസ്ഥാന ചെയർമാൻ റാം മേനോൻ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ വൈസ് പ്രസിഡന്റ് യു.എസ്. കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. നാഷണൽ ഗവേണിംഗ് കൗൺസിൽ സെക്രട്ടറിയും ഡയറക്ടറുമായ ഡോ.ടി. വിനയ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.