കൊച്ചി: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) എഴുപതാം വാർഷികത്തിന്റെ ഭാഗമായി റാലിയും സമ്മേളനവും (പ്ലാറ്റിയൺ അസംബ്ലി) നാളെ എറണാകുളത്ത് നടക്കും. വൈകിട്ട് 4.30ന് കോമ്പാറ ജുമാ മസ്ജിദിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന റാലി എറണാകുളം ടൗൺ ഹാളിൽ സമാപിക്കും. തുടർന്ന് പ്ലാറ്റിയൂൺ അംഗങ്ങളുടെ സമർപ്പണവും പൊതുസമ്മേളനവും നടക്കും. സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് ഫാറൂഖ് പ്രമേയ പ്രഭാഷണം നടത്തും. ജില്ലയിലെ 32 സർക്കിളുകളിൽ നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 1500 പ്ലാറ്റിയൂൺ അംഗങ്ങളാണ് പങ്കെടുക്കുക. എസ്.വൈ.എസ് ജില്ല പ്രസിഡന്റ് കെ.എസ്.എം ഷാജഹാൻ, ജനറൽ സെക്രട്ടറി വി.കെ. ജലാൽ, മീരാൻ, നവാസ് വാഴക്കാല തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.