വൈപ്പിൻ :എടവനക്കാട് കമ്പിത്താഴം നികത്തുതറ ബാലഭദ്ര വിഷ്ണുമായ ക്ഷേത്രത്തിലെ ഗുരുതി മഹോത്സവത്തിന് മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രിയുടെയും, ചെറായി പ്രിയൻ ശാന്തിയുടെയും കാർമ്മികത്വത്തിൽ കുടനിവർത്തി. തുടർന്ന് ക്ഷീരബ്രഹ്മ കലശാഭിഷേകം, വൈകീട്ട് 5 ന് താലം, രാത്രി 8.30ന് നാഗപൂജ, നാഗക്കളം എന്നിവ നടന്നു. ഇന്ന് രാവിലെ 10ന് ബ്രഹ്മകലശാഭിഷേകം, ഉച്ചക്ക് 12ന് അന്നദാനം, രാത്രി 8.30ന് ദേവികളം, രാത്രി 9.30ന് വിഷ്ണുമായ സ്വാമിക്ക് രൂപക്കളം. പുലർച്ചെ 3ന് മഹാഗുരുതിയോടെ സമാപിക്കും. 25ന് നടതുറപ്പ് , പൊങ്കാലസമർപ്പണം.