school-store
ഗാന്ധിനഗറിലെ കൺസ്യൂമർ ഫെഡിന്റെ ആസ്ഥാനത്ത് നടന്ന സ്കൂൾ സ്റ്റോറിന്റെ സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലിം നിർവഹിക്കുന്നു

* 40 ശതമാനം വിലക്കുറവ്

കൊച്ചി: സ്‌കൂൾ സീസണിൽ ഉണ്ടാകുന്ന വിലക്കയറ്റം ഒഴിവാക്കുന്നതിന് എല്ലാ പ്രദേശങ്ങളിലും സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൺസ്യൂമർഫെഡ് മുഖേന 500 സ്റ്റുഡന്റ് മാർക്കറ്റുകൾ ആരംഭിക്കുന്നു. ഗാന്ധിനഗറിലെ കൺസ്യൂമർ ഫെഡിന്റെ ആസ്ഥാനത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടനം കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലിം നിർവഹിച്ചു. കൺസ്യൂമർഫെഡ് നേരിട്ട് ഉത്പാദപ്പിക്കുന്ന ത്രിവേണി നോട്ടുബുക്കുകൾ ഉൾപ്പെടെ വിദ്യാർത്ഥികൾക്കാവശ്യമായ എല്ലാ പഠനസാമഗ്രികളും 40 ശതമാനം വിലക്കുറവിൽ സ്റ്റുഡന്റ് മാർക്കറ്റുവഴി ലഭിക്കും. ജൂൺ 15വരെ ത്രിവേണി ഔട്‌ലെറ്റുകളിലും സഹകരണസംഘങ്ങൾ നടത്തുന്ന വിപണനകേന്ദ്രങ്ങളിലും സ്‌കൂൾ സൊസൈറ്റികളിലും സ്‌കൂൾ സ്‌റ്റോർ പ്രവർത്തിക്കും.