വൈപ്പിൻ: യുവതിയെ അപമാനിച്ച കേസിൽ പ്രതി എളങ്കുന്നപ്പുഴ വളപ്പ് രാജേഷിനെ (48) ഞാറക്കൽ പൊലീസ് അറസ്റ്റുചെയ്തു. പുതുവൈപ്പ് ഭാഗത്തുള്ളൊരു വീട്ടിലെത്തിയ പ്രതി യുവതിയെ അപമാനിക്കുകയായിരുന്നു. യുവതി ഒച്ചവച്ചപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു.
അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ സുനിൽ തോമസ്, എസ്.ഐമാരായ വിജയകുമാർ, കെ.കെ. ദേവരാജ്, എ. എസ്. ഐ ഷാഹിർ, രഞ്ജിത്ത് കുറുപ്പ്, സ്വപ്ന, സീനിയർ സി.പി.ഒ അഭിലാഷ് എന്നിവർ ഉണ്ടായിരുന്നു.