ncp

കൊച്ചി: ലക്ഷദ്വീപിലെ എൻ.സി.പി സ്ഥാനാർത്ഥി ടി.പി. യൂസുഫിന് വേണ്ടി ദ്വീപ് നിവാസികൾ താമസിക്കുന്ന പ്രദേശങ്ങളിൽ എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് അഭ്യർത്ഥന നടത്തി.
ബോട്ട് ജെട്ടിയിൽ നടന്ന പ്രചരണ പരിപാടി എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ടുതവണയും ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എൻ.സി.പിയുടെ പ്രതിനിധിയാണെന്നും ഇത്തവണയും വിജയം എൻ.സി.പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി. സംസ്ഥാന സമിതി അംഗങ്ങളായ കെ.എ. ജയദേവൻ, കെ.എസ്. ഡൊമിനിക്, എൻ.വൈ.സി. സംസ്ഥാന സെക്രട്ടറി കരുൺ കൃഷ്ണകുമാർ, എൻ.സി.പി ബ്ലോക്ക് പ്രസിഡന്റ് പി.എസ്. സുഭാഷ് എന്നിവർ സംസാരിച്ചു.